താനൂരില്‍ സ്‌കൂള്‍ ബസ് അപകടം;ഒഴിവായത് വന്‍ ദുരന്തം

untitled-1-copyതാനൂര്‍: താനൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന സ്‌കൂള്‍ബസ് താനൂര്‍ കുന്നുമ്പുറത്ത് വെച്ച് റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനടിയിലുടെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ മതിലുകളില്‍ ഇടിച്ച് ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വിഫലമാവുകായായിരുന്നു. തുടര്‍ന്ന് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചതോടെ ബസ് നില്‍ക്കുകയായിരുന്നു.

അപകടസമയത്ത് ബസ്സില്‍ 15 ഓളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് സമീത്തെ ആശുപത്രകളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ല.

ബസ്സിന്റെ ഫിറ്റ്‌നസ് അടക്കമുള്ള മറ്റ് അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top