Section

malabari-logo-mobile

താനൂരില്‍ പൗരത്വനിയമത്തിനെതിരെ തീരസംഗമ യാത്ര

HIGHLIGHTS : താനൂര്‍: ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വെള്ളിയാഴ്ച തിരൂരിന്റെയും താനൂരിന്റെയും തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന തീര സംഗമ യാത്ര നട...

താനൂര്‍: ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വെള്ളിയാഴ്ച തിരൂരിന്റെയും താനൂരിന്റെയും തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന തീര സംഗമ യാത്ര നടന്നു . വൈകിട്ട് 3ന് കൂട്ടായിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ഉണ്യാലില്‍ സമാപിച്ചു.

തുടര്‍ന്ന് ഉണ്യാലില്‍ നിന്ന് ആരംഭിച്ച ബഹുജന റാലി മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ടി എന്‍ ശിവശങ്കരന്‍, താനാളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എയ്ക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത റാലി താനൂര്‍ ഹാര്‍ബറില്‍ സമാപിച്ചു. ഹാര്‍ബറില്‍ നടന്ന പൊതുയോഗം എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വി അബ്ദുറഹിമാന്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍, ജില്ലാ കമ്മിറ്റിയംഗം കൂട്ടായി ബഷീര്‍, എ ശിവദാസന്‍, തിരൂര്‍ ഏരിയ സെക്രട്ടറി അഡ്വ.പി ഹംസക്കുട്ടി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി അബ്ദുല്‍ ഷുക്കൂര്‍, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്‌റ റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, ജലാലുദ്ദീന്‍ തങ്ങള്‍, എന്‍ കെ സിദ്ധീഖ് അന്‍സാരി, മുജീബ് ഒട്ടുമ്മല്‍, എം എം അഷ്‌റഫ്, പി പി സൈതലവി,നാടക പ്രവര്‍ത്തകന്‍ കാവില്‍ പി മാധവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഒ സുരേഷ് ബാബു, ഹംസു മേപ്പുറത്ത്, എ പി സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. വി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മാതാ പേരാമ്പ്ര ഒരുക്കുന്ന സ്വാതന്ത്രസമരം പ്രമേയമാക്കിയുള്ള സംഗീതശില്പം അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!