പരപ്പനങ്ങാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീരദേശ മാര്‍ച്ച്

പരപ്പനങ്ങാടി:പൗരത്വ നിയമ ഭേദഗതി ബില്ലും, ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി തീരദേശ പൗരാവലി പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി.

ആവിയില്‍ബീച്ചില്‍ നിന്നും ആരംഭിച്ച് പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു. സി പി ചെറിയബാവ, പി പി കുഞ്ഞിമോന്‍ഹാജി, കെ എസ് സൈതലവി, എ പി മൊയ്തീന്‍കോയ, ഉമ്മര്‍ ഒട്ടുമ്മല്‍, അബ്ദുള്ളക്കുട്ടി തലക്കലകത്ത്, ശഫീഖ് ദാരിമി ചെര്‍ള, മുജീബ്‌റഹ്മാന്‍ മിസ്ബാഹി, റസാഖ് തലക്കലകത്ത്, ഹനീഫ പുഴിക്കരന്‍, കെ പി നൗഷാദ്, സവാദ് പുഴിക്കരന്‍, സി സുബൈര്‍, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, കടവത്ത് സൈതലവി, പഞ്ചാര ശറഫുദ്ധീന്‍, കെ പി എം കോയ, കെ സി ആലിക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ടൗണില്‍ നടന്നപ്രതിഷേധ സമ്മേളനത്തില്‍ മുജീബ്‌റഹ്മാന്‍ മിസ്ബാഹി അധ്യക്ഷനായി. അഡ്വ:വി ആര്‍ അനൂപ്, സി ഹരിദാസന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

Related Articles