Section

malabari-logo-mobile

താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന്‌ പോയ തോണികള്‍ മറിഞ്ഞു തൊഴിലാളികളെ കാണാതായി

HIGHLIGHTS : പരപ്പനങ്ങാടി:  താനൂരില്‍ നിന്നും, പൊന്നാനയില്‍ നിന്നും മത്സ്യബന്ധനത്തിന്‌ പോയ വള്ളങ്ങള്‍ മറിഞ്ഞ്‌ മത്സ്യതൊഴിലാളികളെ കാണാതായി. ഇന്നലെ രാത്രിയോടെയാണ്...

പരപ്പനങ്ങാടി:  താനൂരില്‍ നിന്നും, പൊന്നാനയില്‍ നിന്നും മത്സ്യബന്ധനത്തിന്‌ പോയ വള്ളങ്ങള്‍ മറിഞ്ഞ്‌ മത്സ്യതൊഴിലാളികളെ കാണാതായി. ഇന്നലെ രാത്രിയോടെയാണ്‌ അപകടമുണ്ടായത്‌.

താനൂര്‍ ഒട്ടുമ്പുറം ഫാറൂഖ്‌ പള്ളി ഭാഗത്തുനിന്നും പോയ വള്ളം പരപ്പനങ്ങാടിയുടെ നേരെ കടലിലാണ്‌ അപകടത്തില്‍ പെട്ടത്‌. ഈ വള്ളത്തിലുണ്ടായിരുന്ന മൂന്ന്‌ പേര്‍ നീന്തിക്കയറി. രണ്ട്‌ പേര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്‌.

sameeksha-malabarinews

പൊന്നാനിയില്‍ നിന്നും കടലില്‍ പോയ നൂറുല്‍ ഹുദ പൊന്നാനി നായര്‍തോട്‌ ഭാഗത്ത്‌ വെച്ചാണ്‌ മറിഞ്ഞത്‌. നാലുപേരാണ്‌ വള്ളത്തിലുണ്ടായിരുന്നത്‌. ഇതില്‍ മൂന്ന്‌ പേര്‍ നിന്തിക്കയറി. ഒരാള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്‌.
പൊന്നാനിയില്‍ നിന്നും പോയ ഒരു ബോട്ടും അപകടത്തില്‍ പെട്ടിട്ടുണ്ട്‌. ഇവര്‍ നാട്ടിക ഭാഗത്ത്‌ നടക്കടലില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ്‌ പ്രാഥമിക വിവരം

കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി ഇന്നലെ രാത്രി മുതല്‍ തന്നെ കോസ്‌റ്റ്‌ഗാര്‍ഡും മത്സ്യതൊഴിലാളികളും തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. കനത്തമഴയും, കടല്‍ക്ഷോഭിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!