പബ്‌ജി കളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ 21കാരന്‍ ആത്മഹത്യ ചെയ്‌തു

കൊല്‍ക്കത്ത: ‌ പബ്‌ജി കളിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയായ 21 കാരന്‍ ആത്മഹത്യ ചെയ്‌തു പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ്‌ സംഭവം.

ഐടിഐ വിദ്യാര്‍ത്ഥിയായ പ്രീതം ഹാല്‍ഡറിനെയാണ്‌ പൂര്‍ബ ലാല്‍പുരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌ .

വെള്ളിയാഴ്‌ച രാവിലെ പ്രഭാതഭക്ഷണത്തിന്‌ ശേഷം പ്രീതം മുറിയില്‍ കയറി വാതിലടക്കുയായിരുന്നു. ഉച്ചഭക്ഷണത്തിന്‌ വിളിച്ചിട്ടും തുറക്കാതായപ്പോള്‍ അയല്‍ക്കാരടക്കം എത്തി വാതില്‍ പൊളിച്ച്‌ അകത്ത്‌ കയറിയപ്പോളാണ്‌ ഇയാളെ മരിച്ച നിലയില്‍ കണ്ടത്‌.

പബ്‌ജി കളിക്കാന്‍ കഴിയാത്തതിനാല്‍ ഇയാള്‍ നിരാശനായിരുന്നുവെന്ന്‌ മാതാവ്‌ പറയുന്നു ബന്ധുക്കളും ഇതേ കാര്യമാണ്‌ പറയുന്നത്‌. പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ഇന്ത്യയില്‍ ചൈനീസ്‌ മള്‍ട്ടിപ്ലേയര്‍ ആപ്പായ പബ്‌ജി നിരോധിച്ചത്‌.

Share news
error: Content is protected !!
Scroll to Top