Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്; കാര്‍ നിര്‍ത്താതെ പോയി.

HIGHLIGHTS : Autorickshaw overturns at Tirurangadi; Two injured; The car went on without stopping.

തിരൂരങ്ങാടി:അമിതവേഗതയിലെത്തിയ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവറായ കാച്ചടി സ്വദേശി മണലേട്ടില്‍ മാധവന്റെ മകന്‍ മിഥുന്‍ (25), കാച്ചടി സ്വദേശി പരേതനായ കെ പി ഗംഗാധരന്റെ മകന്‍ കെ പി ബബീഷ് (31), എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെ തിരൂരങ്ങാടി ചന്തപ്പടി വെച്ചായിരുന്നു അപകടം.

sameeksha-malabarinews

അമിതവേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!