പരപ്പനങ്ങാടി: ജനങ്ങളെ ദുരിതത്തിലാക്കി തകര്‍ന്നുകിടക്കുന്ന ചിറമംഗലം-പൂരപ്പുഴ റോഡ് ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 3 വര്‍ഷത്തിലധികമായി തകര്‍ന്ന് കിടക്കുകയാണ് ചിറമംഗലം പൂരപ്പുഴ റോഡ്.
നിരന്തരമായ് പരാതികള്‍ നല്‍കിയിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറുകയും റോഡില്‍ ക്വോറി വേസ്റ്റ് ഇട്ട് പരിസരവാസികളെ ഈ കൊറോണക്കാലത്തും നിത്യരോഗികളാക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് പരിസരവാസികള്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഇതിന്റെ മുന്നോടിയായ് പരിസര പ്രദേശത്തുള്ള ആളുകളുടെ ഒപ്പ് ശേഖരണം നടത്തി കലക്റ്റര്‍ , പൊതുമരാമത്തു വകുപ്പ് മന്ത്രി, എംഎല്‍,പിഡബ്ല്യുഡി എഞ്ചിനീയര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചതായ് പരിസരവാസികളായ കളരിക്കല്‍ മുസ്തഫ, ഖാദര്‍ ,നാസര്‍, ഖാദര്‍ കുട്ടി ,അസ്‌ക്കര്‍ ചിറമംഗലം, അയ്യൂബ് പൂരരപ്പുഴ,ബാവു കുഞ്ഞി എന്നിവര്‍ പറഞ്ഞു.




