കല്പറ്റ: പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാര പട്ടിയില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുള്ള ഇടം പിടിച്ചിരിക്കുന്നത്.
മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാര പട്ടിക തയ്യാറാക്കുന്നത്. സെപ്റ്റംബര്‍ 11 നാണ് ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 15 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരിപ്പിക്കണം. 2109 നവംബറിലാണ് വയനാട് കലക്ടറായി അദീല അബദുള്ള ചുമതലയേറ്റുത്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല അബ്ദുള്‌ല 2012 ഐഎഎസ് ഉദ്യോഗസ്ഥയാണ്.




