തിരുവനന്തപുരം: സ്ത്രീകളെ രാത്രി കാലങ്ങളില്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രി ആംബുലന്‍സ് അയച്ചാല്‍ മതിയെന്നും നിര്‍ദേശം. രാത്രി സ്ത്രീകളെ ചികിത്സാകേന്ദ്രത്തിലെത്തിക്കേണ്ടി വരികയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.




