ന്യൂനമര്‍ദ്ധം: കേരളത്തില്‍ അതിശക്തമായ മഴ

തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദ്ധം രൂപപെട്ടതിനെ തുടര്‍ന്ന്‌ കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..

തിങ്കളാഴ്‌ച മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ കാസര്‍കോട്‌ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ചൊവ്വാഴ്‌ച മലപ്പുറം , പാലക്കാട്‌, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ബുധനാഴ്‌ച വരെ കടലില്‍ ഉയര്‍ന്ന തിരമാലക്കും, കടലേറ്റത്തിനും സാധ്യതയുണ്ടെന്ന്‌ സമുദ്രസ്ഥിതി പഠനഗവേഷണകേന്ദ്രവും മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌ .

കടല്‍ക്ഷോഭത്തിന്‌ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ദുരുന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

Share news
error: Content is protected !!
Scroll to Top