താനൂര്‍: വിവിധ അക്രമ പ്രവര്‍ത്തനങ്ങളില്‍ പ്രതികളായ 12 പേര്‍ താനൂരില്‍ അറസ്റ്റില്‍.
ട്രോമാകെയര്‍ വളണ്ടിയര്‍ പൗറുകടവത്ത് ജാബിറിനെ ആക്രമിച്ചത്, ട്രോമാകെയര്‍ വളണ്ടിയറായ ഫാരിസിന്റെ ഓട്ടോറിക്ഷ അഗ്‌നിക്കിരയാക്കിയത്, പൊലീസിനെ ആക്രമിച്ചത് തുടങ്ങിയ കേസുകളിലെ പ്രതികളെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്.
താനൂര്‍ സ്വദേശികളായ ജംഷീര്‍, അഫ്‌സല്‍, മുനീര്‍, സുഹൈബ്, ഹുസൈന്‍, അന്‍വര്‍, സാദിഖ്, സുല്‍ഫിക്കര്‍, നൗഷാദ്, സമിര്‍, യൂസഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
വധശ്രമം, തീവെപ്പ്, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സി.ഐ പി പ്രമോദ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




