Section

malabari-logo-mobile

മയക്കുമരുന്നിനും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ജനകീയ പങ്കാളിത്തത്തോടെ താനൂര്‍ പോലീസ് ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നു

HIGHLIGHTS : Tanur Police forms vigilance committees with public participation against drugs and anti-socials

താനൂര്‍: പൊതുജനങ്ങളെ ഉള്‍പ്പെടുത്തി മദ്യം മയക്കുമരുന്ന് സാമൂഹ്യ വിരുദ്ധ ശല്യം എന്നിവ അമര്‍ച്ച ചെയ്യുന്നതിനായി താനൂര്‍ പോലീസ് ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നു.

ഓരോ വാര്‍ഡില്‍ നിന്നും പത്ത് പേരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കുന്നത്. സമിതിയില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റു കുറ്റകൃത്യങ്ങളില്‍ പെടാത്തവര്‍ ആകണമെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊള്ളാമെന്നുമുള്ള സമ്മതപത്രം ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കണം.

sameeksha-malabarinews

ഏതെങ്കിലും തരത്തിലുള്ള ദുശീലങ്ങള്‍ ഉള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തില്ല. പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ ജനകീയ സമിതികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

സമിതിയിലേക്ക് ആളുകളെ എടുക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചുവെന്നും, സമിതിക്ക് ഓണ്‍ലൈന്‍ വഴി ആദ്യ പരിശീലനം നല്‍കുമെന്നും താനൂര്‍ സി.ഐ പി പ്രമോദ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താനൂര്‍ സി.ഐ യുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 9497 987 167

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!