പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിരിച്ചിലങ്ങാടി സ്വദേശി ചേക്കുമരക്കാരകത്ത് സൈതലവിയുടെ എന്ന ബാവയുടെ മകന്‍ ഹാശിര്‍(16) ആണ് മരിച്ചത്. കൂടെ അപകടത്തില്‍പ്പെട്ട അക്ബറി(15)നെ രക്ഷപ്പെടുത്തി.
ഏഴുപേരാണ് രാവിലെ കുളിക്കാനായി അറ്റത്തങ്ങാടി പൂരപ്പുഴയില്‍ എത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചതി. കുട്ടികളുടെ കരച്ചില്‍കേട്ട് സമീപത്തെ ആളുകള്‍ ഓടിയെത്തിയാണ് ഒഴുക്കില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചത്.
അപകടത്തില്‍പ്പെട്ട അക്ബറിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.
മരിച്ച ഹാശിറിന്റെ ഉമ്മ: ഫൗസിയ. സഹോദരങ്ങള്‍
; സഫ ഹാഷ്മി, ഷിഫ.




