ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം

മലപ്പുറം:ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവര്‍ അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  ഒക്ടോബര്‍ 31 വൈകീട്ട് നാലിനകം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഹാജരാക്കണം. അപേക്ഷ ഫോം, മറ്റ് വിവരങ്ങള്‍ക്കും www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0483 2730313.

Share news
error: Content is protected !!
Scroll to Top