വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റിന് അപേക്ഷിക്കാം

മലപ്പുറം:ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റ് തുടങ്ങുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. 20 വയസിനും 50നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ നവംബര്‍ ഏഴിനകം അതത് മത്സ്യഭവനുകളിലോ, പൊന്നാനി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ അപേക്ഷ നല്‍കണം.

അപേക്ഷ ഫോം മത്സ്യഭവനുകള്‍, പൊന്നാനി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9947440298, 9745921853.

Share news
error: Content is protected !!
Scroll to Top