Section

malabari-logo-mobile

വെഞ്ചാലി പാടത്ത് പൂത്തുലഞ്ഞ് ആമ്പല്‍ പൂക്കള്‍

HIGHLIGHTS : water lily in full bloom in Venchali field

ഗഫൂര്‍ തിരൂരങ്ങാടിതിരൂരങ്ങാടി: ചെറുമുക്ക് വെഞ്ചാലി പാടത്ത് പൂത്തുലഞ്ഞ് ആമ്പല്‍ പൂക്കള്‍. ഏക്കറുകണക്കിന് പൂത്ത് നില്‍ക്കുന്ന ആമ്പല്‍പ്പാടം നാട്ടുകാര്‍ക്കും സമീപ പ്രദേശത്തുകാര്‍ക്കും നയനമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ദൂര ദിക്കുകളില്‍ നിന്നും പാടത്തെത്തുന്ന ദേശാടനകളികളും ആമ്പല്‍ പാടവും ചേര്‍ന്നുള്ള കാഴ്ച എത്ര കണ്ടാലും മതിവരുന്നില്ലെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ ആമ്പല്‍പ്പൂക്കള്‍ വിരിയുന്നുണ്ട്. നേരത്തെ വെള്ള ആമ്പല്‍പ്പൂക്കളാണ് ഇവിടെ വിരിഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാരില്‍ ആരോ ഇവിടെ ചുവന്ന ആമ്പല്‍ വിത്ത് കൊണ്ടിട്ടതോടെയാണ് പാടത്ത് വെള്ള ആമ്പല്‍ അപ്രത്യക്ഷമായി ചുവന്നആമ്പല്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.

sameeksha-malabarinews

കോവിഡ് കാലവും, അവധി കാലമായതോടെ നിരവധി പേരാണ് ഇവിടെ മനോഹരമായ ഈ കാഴ്ചക്കാണാന്‍ എത്തുന്നത്. ഇതുവഴി കടന്ന് പോകുന്ന ഒരോയാത്രക്കാരും ഈ കാഴ്ച ആസ്വദിച്ചാണ് കടന്നുപോകുന്നത്. പലയിടത്തുനിന്നും കല്യാണ ബൊക്ക, മാല എന്നിവയുണ്ടാക്കാനായ് പൂ ശേഖരിക്കാന്‍ നിരവധി പേരാണ് ദിവസവും ഇവിടെ എത്താറുള്ളതെന്ന് പ്രദേശവാസിയായ മുസ്തഫ ചെറുമുക്ക് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!