“മുഖ്യധാര മാധ്യമത്തിലെ കോട്ടിട്ട യാസിര്‍ മാത്രമാണ്‌ നിങ്ങള്‍” ഏഷ്യാനെറ്റിലെ വിനുവിനെ അടപടലം വിമര്‍ശിച്ച്‌ സുനിത ദേവദാസ്‌

മുസ്ലീംലീഗ്‌ പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാളിന്റെ ഫേസ്‌ബുക്ക്‌ കമന്റുമായി ബന്ധപ്പപ്പെട്ട വിവാദത്തില്‍ ഏഷ്യാനെറ്റ്‌ അവതാരകന്‍ വിനു ജോണിയനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും വ്‌ളോഗറുമായ സുനിത ദേവദാസ്‌ മുഖ്യധാര മാധ്യത്തിലെ കോട്ടിട്ട യാസിര്‍ എന്നാണ്‌ ആവര്‍ത്തിച്ച്‌ വിനുവിനെ തന്റെ ഫേസ്‌ബുക്ക്‌ വാളില്‍ വിളിച്ചിരിക്കുന്നത്‌.

ചര്‍ച്ചക്ക്‌ ഈ വിഷയത്തെ എടുത്തപ്പോള്‍ മുതല്‍ നിങ്ങളാണ്‌ യാസിര്‍, യാസിറിന്‌ സംസാരിക്കാനുള്ളത്‌ നിങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നു എ്‌ന്ന വിമര്‍ശനമാണ്‌ സുനിത ഉയര്‍ത്തിയത്‌. ഏഷ്യാനെറ്റ്‌ എ‌ന്നൊരു ലേബര്‍ ഇപ്പോള്‍ കൂട്ടിനുള്ളത്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ ആനപ്പുറത്തിരിക്കുന്നതായി തോന്നുമെന്നും സുനിത വിമര്‍ശിക്കുന്നു.

യാസിറിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ ചര്‍ച്ചിയില്‍ വായിച്ചതിന്‌ അടുത്ത ദിവസം വിനു പ്രേക്ഷകരോട്‌ മാപ്പ്‌ പറയുകുയം സിപിഎം പ്രതിനിധിയെ സംസ്‌ക്കാരമില്ലാത്തയാള്‍ എന്ന തരത്തില്‍ വിശേഷിപ്പിക്കുയും ചെയ്‌തിരുന്നു. എന്നാല്‍ യാസിറിനെ വിമര്‍ശിക്കാന്‍ തയ്യാറായതുമില്ല. യാസിര്‍ സുനിതാ ദേവദാസിന്റെ പോസ്‌റ്റിനടയിലാണ്‌ കടുത്ത അശ്ലീലവും, സ്‌ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഈ വിഷയത്തില്‍ എഴുത്തുകാരി കെ.ആര്‍ മീരയും വിനുവിനെതിരെ രംഗത്തെത്തിയിരുന്നു.

സുനിത ദേവദാസിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

മിസ്റ്റർ വിനു വി ജോൺ
ഇന്നും ന്യൂസ് അവർ അവസാനിക്കുമ്പോൾ ഹിസ്റ്റീരിയ ബാധിച്ചവനെ പോലുള്ള നിങ്ങളുടെ കാറി കൂവൽ കണ്ടു.
യാസിർ എടപ്പാൾ എന്ന മനുഷ്യന്റെ ശരീരം നിങ്ങളുടെ സ്റ്റുഡിയോയിൽ കുത്തിച്ചാരി വച്ചിരുന്നു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല.
അയാളുടെ നാറിയ അഭിപ്രായങ്ങൾ, അയാളുടെ പരാതികൾ, അയാൾക്ക് പറയാനുള്ളത് , അയാൾക്ക് മന്ത്രിയെക്കുറിച്ചു പറയാനുള്ളത് ഒക്കെ നിങ്ങളുടെ വായിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നിരുന്നു. നിങ്ങളായിരുന്നു അന്ന് ആ ചർച്ചയിൽ യാസിറിന് വേണ്ടി പങ്കെടുത്ത വ്യക്തി. ചർച്ചക്ക് ഈ വിഷയത്തെ സ്റ്റുഡിയോയിൽ എടുത്തപ്പോൾ മുതൽ നിങ്ങളാണ് യാസിർ

യാസിറിന് സംസാരിക്കാനുള്ളത് നിങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു.
ആവർത്തിക്കുന്നു മിസ്റ്റർ വിനു, മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിർ മാത്രമാണ് നിങ്ങൾ. അതിനപ്പുറം ആരുമല്ല.
ഏഷ്യാനെറ് എന്നൊരു ലേബൽ ഇപ്പോൾ കൂട്ടിനുള്ളത് കൊണ്ട് നിങ്ങൾക്ക് ആനപ്പുറത്തിരിക്കുന്നതായി തോന്നും.മറ്റൊരു മാധ്യമപ്രവർത്തക മറ്റൊരവസരത്തിൽ മറ്റൊരാളെക്കുറിച്ചു പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു.

വിനു വി ജോൺ – ഏഷ്യാനെറ്റ് = വട്ടപ്പൂജ്യം
വിനു വി ജോൺ + ഏഷ്യാനെറ്റ് = കോട്ടിട്ട യാസിർ

NB: (ഒരഭ്യർത്ഥനയുണ്ട് ഏഷ്യാനെറ്റ് പ്രേക്ഷക എന്ന നിലയിൽ,) 25 വര്ഷം പൂർത്തിയാക്കുന്ന ഏഷ്യാനെറ്റ് പൂട്ടിക്കാൻ നിങ്ങൾ ഇപ്പോൾ എടുത്തിരിക്കുന്ന ആ കൊട്ടേഷനിൽ നിന്നും പിന്മാറണം. ഒരുപാട് നല്ല മനുഷ്യർ കെട്ടിപ്പൊക്കിയ ഒരു ചാനലാണ്. ജനഹൃദയത്തിലാണ് അതിന്റെ സ്ഥാനം. നിങ്ങളായിട്ട് ഇന്ത്യയിലെ ഏറ്റവും വിലയുള്ള ആ ബ്രാൻഡ് നശിപ്പിച്ചു കളയരുത്
നിങ്ങളുടെ ഫ്രസ്‌ട്രേഷനുകൾ തീർക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല ഏഷ്യാനെറ്റ് എന്ന ആ ബ്രാൻഡ്.

Share news
error: Content is protected !!
Scroll to Top