താനൂരില്‍ പോലീസിനെ ആക്രമിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍

താനൂര്‍ ; താനൂര്‍ എസ്‌ഐ കെ.ജെ ജനീഷിനെയടക്കമുള്ള പോലീസ്‌ സംഘത്തെ ആക്രമിച്ച കേസില്‍ താനൂരില്‍ ഒരാള്‍ അറസ്‌റ്റില്‍ ത്വാഹ ബീച്ച്‌ സ്വദേശി കാളാട്ടുവീട്ടില്‍ നാസിഫാ(20)ണ്‌ അറസ്റ്റിലായത്‌. ഇയാള്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകനാണ്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. എസ്‌ ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഒട്ടുംപുറത്ത്‌ നിന്നും വാഴക്കത്തെരു ഭാഗത്തേക്ക്‌ പ്രട്രോളിങ്ങ്‌ നടത്തിവരുമ്പോള്‍ നിരോധനാജ്ഞ ലംഘിച്ച്‌ ഒരു സംഘം  തമ്പടിച്ചിരിക്കുന്നത്‌ കണ്ട്‌ ഇവരോട്‌ പിരിഞ്ഞുപോകാന്‍ ആവിശ്യപ്പെടുകയായിരുന്നു. ഇതോടെ പോലീസുമായി സംഘര്‍ഷമുണ്ടാകുകയും ഇവര്‍ പോലീസിനു നേരെ കല്ലറിയുകയുമായിരുന്നു. കല്ലേറില്‍ എസ്‌ഐ കെജെ ജനേഷിന്റെ മൂക്കിന്‌ പരിക്കേറ്റു. പരിക്കേറ്റ എസ്‌ഐ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •