തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു, ഇരുട്ടടി തുടങ്ങി; രാജ്യത്ത്‌ ഇന്ധന വില വീണ്ടും കൂട്ടി

കൊച്ചി:  ഇടവേളക്ക്‌ ശേഷം രാജ്യത്ത്‌ വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു.സംസ്ഥാനത്ത്‌ ഇന്ന്‌ പെട്രോളിന്‌ 17 പൈസയും, ഡീസലിനും 22 പൈസയുടെ വര്‍ദ്ധനയുണ്ട്‌. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും അവയുടെ ഫലവും പുറത്ത്‌ വന്നതിന്‌ പിന്നാലെയാണ്‌ വിലവര്‍ദ്ധനയുണ്ടായിരിക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട്‌ പെട്രോള്‍ വില 91 രൂപ 23 പൈസയും ഡീസലിന്‌ 85 രൂപ 89 പൈസയുമാണ്‌. ഫലപ്രഖ്യാപനം വന്നതിന്‌ പിന്നാല വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •