മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

V Kalyanam Mahatma Gadhi’s last personal secretary passes away

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു. 99 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പടൂരിയെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണിന്റെ മകള്‍ നളിനി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഷിംലയില്‍ 1922 ഓഗസ്റ്റ് 15 ന് ജനിച്ച കല്യാണ്‍, 1944-48 വരെ ഗാന്ധിജിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരന്‍ കുമാരി എസ് നീലകണ്ഠന്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്നു കല്യാണം. ഗാന്ധിജിയുടെ വിവധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു,

1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •