Section

malabari-logo-mobile

ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ 2 പേര്‍ താനൂര്‍ പോലീസിന്റെ പിടിയില്‍

HIGHLIGHTS : Tanur police arrested 2 people for stealing from temples

താനൂര്‍ :താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മംകുളങ്ങര ദേവിക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. തൃശൂര്‍ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കര ജെയ്‌സണ്‍ (54), മാറമ്പള്ളി വാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പില്‍ ശ്രീക്കുട്ടന്‍ (27) എന്നിവരെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 17ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലെയും മീനടത്തൂര്‍ അമ്മംക്കുളങ്ങരെ ദേവിക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും, ക്ഷേത്ര ഓഫീസില്‍ നിന്നും പണവും മൊബൈലും മോഷണം നടത്തിയത്.

sameeksha-malabarinews

താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ എസ്‌ഐ അജിത്ത്, എസ്‌ഐ മണികണ്ഠന്‍, എസ്‌ഐ ജയപ്രകാശ്, സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ സലേഷ് എന്നിവരും ഡാന്‍സഫ് അംഗങ്ങളും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.

ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ സംഘം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നു. പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ സമാന കേസില്‍ കുന്നംകുളം പൊലീസ് പിടികൂടി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളുടെ പേരില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!