തൃശൂരില്‍ കൊടികെട്ടുന്നതിനിടെ വീണ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടികള്‍ കെട്ടുന്നതിനിടെ കോണിയില്‍ നിന്ന് താഴെ വീണ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗനാണ് (57) മരിച്ചത്.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പര്യടനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങളാണ് ഇവിടെ നടന്നിരുന്നത്.ഇതിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

കോണിയില്‍ നിന്ന് താഴെ വീണ ശ്രീരംഗനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ:ജ്യോതി.മകള്‍:രാഖി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top