താനൂര്‍: മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന വള്ളങ്ങളിലെ എന്‍ജിനുകള്‍ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കോര്‍മന്‍ കടപ്പുറം സ്വദേശി പാണച്ചിന്റെപുരക്കല്‍ സഹദിനെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. സി.ഐ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്ഷക്കണക്കിന് രൂപ വിലയുള്ള ഒട്ടേറെ എന്‍ജിനുകളാണ് ഇയാള്‍ മോഷണം നടത്തിയത്. നൂറിലധികം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും അനേകം വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കേരളത്തിലുടനീളം എന്‍ജിന്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യാപാരികളെയും വ്യാപാര സ്ഥാപനങ്ങളെയും പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ചോളം എന്‍ജിനുകള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.


എസ്.എച്ച്.ഒ പി പ്രമോദ്, എസ്.ഐ ശ്രീജിത്ത്, ഗിരിഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് കെ. സിവില്‍ പോലീസ് ഓഫീസര്‍ സബറുദ്ദീന്‍ എം.പി തുടങ്ങിയവരാണ് അന്വേഷണ സംഘാംഗങ്ങള്‍.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ പി.പ്രമോദ് അറിയിച്ചു.
16
16