പണികഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ് താനൂര്‍ പനങ്ങാട്ടൂര്‍ മേലേപ്പാടം മുത്തനാലി റോഡ്;പ്രതിഷേധവുമായി നാട്ടുകാര്‍

താനൂര്‍:താനൂര്‍ നഗരസഭയിലെ 11ാം ഡിവിഷന്‍ പനങ്ങാട്ടൂരിലെ മേലേപ്പാടം മുത്തനാലി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം.

നിരവധിയായ യാത്രക്കാര്‍ ഉപയോഗിക്കുന്ന മേലേപ്പാടം മുത്തനാലി റോഡാണ് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം വലിയ രീതിയില്‍ പൊട്ടിപ്പൊളിഞ്ഞത്. ടാറിന്റെ അഭാവം മൂലമാണ് റോഡ് പൊളിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

4 ലക്ഷം രൂപ നഗരസഭ ഫണ്ട് വകയിരുത്തി 400 മീറ്റര്‍ നീളത്തിലാണ് റോഡ് പൂര്‍ത്തീകരിച്ചത്. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിക്കും, വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top