ഒഴൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

Untitled-1 copyതാനൂര്‍: ഒഴൂര്‍ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഓമച്ചപ്പുഴ സ്വദേശി മുട്ടപറമ്പന്‍ അലവിക്കുട്ടി(27) ആണ്‌ ബുധനാഴ്‌ച മരിച്ചത്‌. ബിജാദിയക്കടുത്താണ്‌ അപകടം ഉണ്ടായത്‌.

റിയാദിലെ അല്‍ അഷീദ്‌ പ്ലാസ്റ്റിക്‌ ആന്‍ഡ്‌ കോണ്‍ട്രാക്‌റ്റിംഗ്‌ കമ്പനിയില്‍ സെയില്‍സ്‌മാനായിരുന്നു. കമ്പനിയില്‍ നിന്ന്‌ അഫീഫിലേക്ക്‌ സാധനങ്ങളുമായി പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്‌. ഒപ്പമുണ്ടായിരുന്ന ഈജിപ്‌ത്‌ സ്വദേശിക്ക്‌ ഗുരുതരമായി പരിക്കേറ്റു. അലവിക്കുട്ടിയുടെ മൃതദേഹം ബിജാദിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. 20 ദിവസം മുമ്പാണ്‌ അലവിക്കുട്ടി നാട്ടില്‍ വന്നു പോയത്‌.

ഉപ്പ പിച്ച്യാവ, ഉമ്മ കുഞ്ഞിമോള്‍, സഹോദരന്‍ അക്‌ബര്‍.

Share news
error: Content is protected !!
Scroll to Top