Section

malabari-logo-mobile

സൗദിയില്‍ സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സ്വദേശി വനിതകള്‍ മാത്രം

HIGHLIGHTS : മനാമ: സ്‌ത്രീകളുടെ വസ്‌ത്രങ്ങളും, സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളും വില്‍പ്പന നടത്തുന്ന സൗദിയിലെ കടകളിലെ ജോലിക്കാര്‍ സ്വദേശി വനിതകളാകണമെന്ന നിയമത്തിന്...

Untitled-1 copyമനാമ: സ്‌ത്രീകളുടെ വസ്‌ത്രങ്ങളും, സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളും വില്‍പ്പന നടത്തുന്ന സൗദിയിലെ കടകളിലെ ജോലിക്കാര്‍ സ്വദേശി വനിതകളാകണമെന്ന നിയമത്തിന്റെ മൂന്നാം ഘട്ടം ശനിയാഴ്‌ച പ്രാബല്ല്യത്തില്‍ വന്നു. മാതൃ പരിചരണ വസ്‌തുക്കളും വസ്‌ത്രങ്ങള്‍, അബാ(മാക്‌സി) എന്നിവ വില്‍ക്കുന്ന ചെറു കടകള്‍ പോലും ഈ ഘട്ടത്തില്‍ ഉള്‍പ്പെടും. സൗദി വനിതകള്‍ക്ക്‌ സുരക്ഷിത തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനായി മൂന്നാം ഘട്ടത്തില്‍ അധിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക്‌ 3,000 മുതല്‍ 10,000 വരെ പിഴയൊടുക്കേണ്ടി വരും.

സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റുന്നതും തടയും. വ്യാജ സ്വദേശി വല്‍ക്കരണത്തിന്‌ കൂട്ടു നില്‍ക്കുന്ന സ്വദേശിനികള്‍ 3 മുതല്‍ 5 വര്‍ഷം വരെ നിയമം തടയുന്നുള്‍പ്പെടെയുള്ള ശിക്ഷയും ലഭിക്കും. സ്വദേശികളുടെ സ്ഥാനത്ത്‌ വിദേശി വനിതകളെ ജോലിക്ക്‌ വെക്കുന്നതും നിയമലംഘനമാണ്‌. വനിതാ വല്‍ക്കരണം നടപ്പിലായാല്‍ 15 ലക്ഷം സ്വദേശി വനിതകള്‍ക്കാകും തൊഴില്‍ ലഭിക്കുക.

sameeksha-malabarinews

ആദ്യഘട്ടത്തില്‍ നിര്‍ബന്ധിത വനിതാ വല്‍ക്കരണം നടപ്പിലാക്കിയത്‌ വനിതകളുടെ അടിവസ്‌ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളിലായിരുന്നു. രണ്ടാംഘട്ടം പര്‍ദ്ദയും, കോസ്‌മെറ്റിക്കുകളും വില്‍പ്പന നടത്തുന്ന കടകളിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!