പാലക്കാട്:’കത്തി’ യുടെ റിലീസിങ്ങ് ദിവസം ഫ്‌ളക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തുന്നതിനിടെ വീണ് മരിച്ച വടക്കാഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്‌ണന്റെ വീട് നടന്‍ വിജയ് സന്ദര്‍ശിക്കും. തിയ്യതിയും സമയവും എപ്പോഴാണെന്ന് നിശ്ചയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പി ആര്‍ ഒ പറഞ്ഞു.
ഉണ്ണിക്കൃഷ്‌ണന്റെ ദുരന്തത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും തന്നെ സ്‌നേഹിച്ച യുവാവിന്റെ മരണം മറക്കാനാവില്ലെന്നും അനുശോചന സന്ദേശത്തില്‍ വിജയ് പറഞ്ഞു. ഇത്തരത്തില്‍ അപകടം നിറഞ്ഞ രീതികള്‍ ഒഴിവാക്കണമെന്നും ജീവിതം കൊണ്ടുള്ള കളി വേണ്ട. സുരക്ഷിതമായി പ്രദര്‍ശനം ആഘോഷിക്കുന്നതില്‍ തെറ്റില്ല. തന്നെ ബഹുമാനിക്കുന്നവരും, ഇഷ്‌ടപ്പെടുന്നവരും ഇതനുസരിക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തിലുണ്ട്.
‘കത്തി’ സിനിമയുടെ കേരളത്തിലെ വിതരണക്കാരനായ ഷിബു തമിംഗ്‌സ് തിങ്കളാഴ്‌ച ഉണ്ണിക്കൃഷ്‌ണന്റെ വീട് സന്ദര്‍ശിക്കും.
കഴിഞ്ഞ ബുധനാഴ്‌ച രാവിലെ എട്ടിന് വടക്കാഞ്ചേരി ജയഭാരതി തിയേറ്ററിന് മുന്നില്‍ കത്തി സിനിമയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിന് മുളില്‍ കയറി പാലഭിഷേകം നടത്തി ഇറങ്ങുന്നതിനിടയിലാണ് ഉണ്ണക്കൃഷ്‌ണന്‍ അപകടത്തില്‍പ്പെട്ടത്. വിജയ് ഫാന്‍സിന്റെ വടക്കഞ്ചേരി യൂണിറ്റ് സെക്രട്ടറിയായിരുന്നു. വെല്‍ഡിംഗ് തൊഴിലാളിയായ ഉണ്ണിക്കൃഷ്‌ണന്‍.




