Section

malabari-logo-mobile

പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ ഒന്നേകാല്‍ കോടി; തിരൂരങ്ങാടി മണ്‌ഡലത്തില്‍ പത്തരകോടിയുടെ വികസന പദ്ധതികള്‍

HIGHLIGHTS : പരപ്പനങ്ങാടി: മണ്‌ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികളിലായി 10.50 കോടി രൂപയുടെ

Untitled-1 copyപരപ്പനങ്ങാടി: മണ്‌ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികളിലായി 10.50 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്‌ അനുമതി നല്‍കിയതായി മന്ത്രി പികെ അബ്‌ദുറബ്ബ്‌ അറിയിച്ചു. എംഎല്‍എയുടെ പ്രതേ്യക വികസന ഫണ്ട്‌, ആസ്‌തി വികസന ഫണ്ട്‌, പൊതുമരാമത്ത്‌ വകുപ്പ്‌ എസ്‌ എല്‍ ടി എഫ്‌ ഫണ്ട്‌, ബജറ്റ്‌ വിഹിതം എന്നിവയെ ഉള്‍പ്പെടുത്തി കൊണ്ടാണ്‌ പദ്ധതികള്‍ക്ക്‌ അനുമതി നല്‍കിയിരിക്കുന്നത്‌.

പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനായി 1.25 കോടി രൂപ അനുവദിച്ചു. നെടുവ വില്ലേജ്‌ ഓഫീസിന്‌ സമീപം പരപ്പനങ്ങാടി കോടതിക്ക്‌ പിറകുവശത്തായാണ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്‌. പൂവാച്ചി ലിങ്ക്‌ റോഡ്‌ 5 ലക്ഷം, കോറാട്ട്‌ അങ്കണവാടി റോഡ്‌ 5 ലക്ഷം,ടിപ്പുസുല്‍ത്താന്‍ റോഡ്‌ 25 ലക്ഷം, കുണ്ടംകടവ്‌ റോഡ്‌ 15 ലക്ഷം, വാളകുണ്ട്‌ കോവിലകം ആനപ്പടി റോഡ്‌ 25 ലക്ഷം, എസ്‌ എന്‍ എം എച്ച്‌ എസ്‌ എസ്‌ സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂം 5 ലക്ഷം, തിരൂരങ്ങാടി പഞ്ചായത്തിലെ കാച്ചടി തേര്‍ക്കയം റോഡ്‌ 5 ലക്ഷം, സികെ നഗര്‍ ചരപ്പുരത്താഴം റോഡ്‌ 5 ലക്ഷം, മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട വിപുലീകരണം 1 കോടി, ചെമ്മാട്‌ ടൗണില്‍ ഹൈമാസ്റ്റ്‌ ലൈറ്റ്‌ സ്ഥാപിക്കാന്‍ 6 ലക്ഷം, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ മുണ്ടിയം തറ – നെച്ചിക്കോട്‌ റോഡ്‌ 5 ലക്ഷം, കോഴിശ്ശേരി റോഡ്‌ 5 ലക്ഷം, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം 50 ലക്ഷം, നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ ടൗണ്‍ ടീം റോഡ്‌ 4 ലക്ഷം, മദ്രസ്സപ്പടി കുണ്ടൂര്‍ പാടം റോഡ്‌ 4 ലക്ഷം, കീരാട്ട്‌ പുറായി നാടന്‍ചേരിപ്പള്ളി സി കെ പടി റോഡ്‌ 4 ലക്ഷം, പള്ളിക്കത്താഴം പാലപ്പുറത്താഴം റോഡ്‌ 1.25 കോടി, തെ ന്നല ഗ്രാമപഞ്ചായത്ത്‌ കാളിക്കടവ്‌ പെരുമ്പുഴ റോഡ്‌ 5 ലക്ഷം, വെന്നിയൂര്‍ ചെരിയാല്‍പടി റോഡ്‌ 5 ലക്ഷം,വെന്നിയൂര്‍കുളങ്ങര പുതുപറമ്പ്‌ ലിങ്ക്‌ റോഡ്‌ ഒരു കോടി, എടരിക്കോട്‌ ഗ്രാമപഞ്ചായത്തിലെ മൗലാന അബ്‌ദുള്‍ബാരി റോഡ്‌ 12 ലക്ഷം, കല്ലുവെട്ട പാറ ജുമാമസ്‌ജിദ്‌ റോഡ്‌ 5 ലക്ഷം, എടരിക്കോട്‌ പുതുപറമ്പ്‌ റോഡ്‌ നവീകരണം 4.05 കോടി രൂപയുമാണ്‌ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!