പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ 45 ലക്ഷം

Untitled-1 copyപരപ്പനങ്ങാടി: കടലാക്രമണത്തെ തുടര്‍ന്ന്‌ നാശനഷ്‌ടം ഉണ്ടായ സദ്ദാം ബീച്ചില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനായി സര്‍ക്കാര്‍ 45 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ കാലവര്‍ഷ കാലത്ത്‌ ഇവിടെ നിരവധി തെങ്ങ
ുകള്‍ കടലെടുക്കുകയും വീടുകള്‍ പൂര്‍ണ്ണമായി തകരുകയും ചെയ്‌തിരുന്നു.

100 മീറ്റര്‍ നീളം വരുന്ന കടല്‍ഭിത്തി കെട്ടാനാണ്‌ 45 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്‌. ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത്‌ 300 മീറ്റര്‍ ഭാഗത്ത്‌ കടല്‍ ഭിത്തി കെട്ടാനായി 175 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.

കാലവര്‍ഷത്തിന്‌ ശേഷം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top