കോഴിക്കോട്: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 3 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എണ്ണ കമ്പനികള്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതാണ് വില വര്‍ദ്ധിക്കാന്‍ കാരണം.
വിതരണക്കാര്‍ക്ക് നേരത്തെ സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്നു കമ്മീഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ അതിപ്പോള്‍ 43.50 രൂപയായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് എറണാകുളത്ത് 443.50 രൂപയും, കോഴിക്കോട് 444 രൂപയുമാണ് സബ്‌സിഡി സിലിണ്ടറുകളുടെ വില.
അതേസമയം സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് ഈ വില വര്‍ദ്ധനവ് ബാധകമാവില്ല.




