കടുലുണ്ടി: തെക്കന്‍ മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം സമാപിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച ജാതവന്‍ പുറപ്പാടോടെയാണ് ഉത്സവം തുടങ്ങിയത്.
ജാതവന്‍ അവകാശികളായ അമ്പാളി, കുന്നത്ത് തറവാട്ട് കാരാണവന്‍മാരുടെ അകമ്പടിയോടെ ഗൃഹസന്ദര്‍ശനം നടത്തുന്നതാണ് പ്രധാനപ്പെട്ടൊരു ചടങ്ങ്. മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് മാലകള്‍ സ്വീകരിച്ച് എട്ടിയാട്ടില്ലത്തെത്തി സ്വീകരണം എറ്റുവാങ്ങി ഭക്തര്‍ക്കൊപ്പം ഗൃഹസന്ദര്‍ശനം നടത്തുന്ന ജാതവന്‍ പിന്നീട് കറുത്തവാവ് ദിനത്തില്‍ വാക്കടവില്‍ നീരാട്ടിനെത്തിയ അമ്മ ഭഗവതിയെ ദര്‍ശിച്ച് ഭഗവതിക്ക് മുന്നിലായി കുന്നത്ത് തറവാട്ടിലും പിന്നീട് കറുത്തങ്ങാട്ടെയും സ്വീകരണത്തിന് ശേഷം പേടിയാട്ട് കുന്നിലെത്തുന്നു. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം മാതൃവിരഹ വേദനയോടെ ജാതവന്‍ തന്റെ കോട്ടയിലേക്ക് തിരച്ചെഴുന്നള്ളുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.
മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് വാവുത്സവത്തിനെത്തിയത്.




