Section

malabari-logo-mobile

പാത വികസനം 45 മീറ്റര്‍ ദേശീയപതയോരത്ത്‌ ആശങ്ക

HIGHLIGHTS : തിരൂരങ്ങാടി:ദേശീയപാത 45 മീറ്റര്‍ വീതി വേണമെന്ന്‌ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാതെ

Untitled-1 copyതിരൂരങ്ങാടി:ദേശീയപാത 45 മീറ്റര്‍ വീതി വേണമെന്ന്‌ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാതെ നിവൃത്തിയില്ലന്ന കേരളത്തിന്റെ നിലപാട്‌ പുറത്തുവന്നതോടെ ഇടിമുഴിക്കല്‍ മുതല്‍ പാലപ്പട്ടെ വരെയുള്ള ജില്ലയിലെ ദേശീയപാതയോരത്തെ താമസക്കാര്‍ ആശങ്കയില്‍.

ഭൂമിവിട്ടുനല്‍കുന്നവര്‍ക്ക്‌ വിപണിവില നല്‍കുമെന്നും അത്‌ സമയബന്ധിതമായി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നുണ്ടെങ്ങിലും അത്‌ വിശ്വസിക്കാന്‍ ഭൂവുടമകള്‍ തയ്യാറല്ല. അതുകൊണ്ടു തന്നെ ചര്‍ച്ചയിലൂടെ ഭുമി ഏറ്റെടുക്കക അത്ര എളുപ്പമല്ല. എന്നാല്‍ ഭൂമി ഏറ്റെുടത്ത്‌ നല്‍കാനായില്ലങ്ങില്‍ ദേശീയ പാതാവികസനം എന്നന്നേക്കുമായി മുടങ്ങാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്‌.

sameeksha-malabarinews

80 ശതമാനം ഭുമി ഏറ്റെടുത്ത്‌ നല്‍കണമന്നാണ്‌ ദേശിയപാത അതോറിറ്റി മുന്നോട്ട്‌ വെക്കുന്ന വ്യവസ്ഥ. കേരളത്തില്‍ ഇതിന്റെ ഭാഗമായി 669 കിലോമീറ്ററിലായ 3400 എക്കര്‍ ഭുമിയാണ്‌ ഏറ്റെടുക്കേണ്ടി വരിക. വിപണന വില കണക്കാക്കുമ്പോള്‍ തന്നെ ഇതിനായി സര്‍ക്കാര്‍ 13,500 കോടി രൂപ ഇതിനായി ചിലവഴിക്കേണ്ടി വരും. ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ 30 മീറ്റര്‍ വികസിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്‌. പലയിടത്തും പത്ത്‌ ലക്ഷം വരെ സെന്റിന്‌ വിപണിവിലയുണ്ട്‌.

ജില്ലയില്‍ നേരത്തേ സമരരംഗത്തുണ്ടായിരുന്ന ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും സമരരംഗത്തേക്കിറങ്ങുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. മുപ്പത്‌ മീറ്ററില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ അനുദിക്കില്ലെന്ന്‌ ജില്ലചെയര്‍മാന്‍ വിപി ഉസ്‌മാന്‍ ഹാജിയും കണ്‍വീനര്‍ അബുലൈസ്‌ തേഞ്ഞിപ്പലവും അറിയിച്ചു. നേരത്തെ 30 മീറ്ററില്‍ പാത നിര്‍മ്മിക്കുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചരുന്നുവെന്നും ഇപ്പോള്‍ ബിഒടി മാഫിയയുടെ സമ്മര്‍ദ്ധത്തിന്‌ വഴങ്ങിയാണ്‌ 45 മീറ്ററായി ഉയര്‍ത്തിയതെന്നും ഇരുവരും ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!