സിനിമാനടിയുടെയും പാണക്കാട്‌ തങ്ങളുടെയും ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ വാട്ട്‌സ്‌ ആപ്പില്‍ പ്രചരിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

Untitled-1 copyകൊണ്ടാട്ടി:മലയാളത്തിലെ ഒരു സിനമാനടിയുടെയും പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെയും ഫോട്ടാകള്‍ മോര്‍ഫ്‌ ചെയ്‌ത ആഭാസകരമായി വാട്ട്‌സ്‌ ആപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു കൊണ്ടോട്ടി ചീക്കോട്‌ സ്വദേശി മണ്ണന്‍ കുഴിയില്‍ അബ്ദു റഫീഖ്‌(30) ആണ്‌ പിടിയിലായത്‌.

പാണക്കാട്‌ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്‌റ്റ്‌ വാട്ട്‌സ്‌ ആപ്പിലുടെ പ്രചരിപ്പിക്കുന്നുവെന്ന്‌ കൊണ്ടാട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജബ്ബാര്‍ ഹാജി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ അബ്ദുറഫീഖ്‌ തന്റെ വാട്ട്‌സ അപ്‌ ഗ്രൂപ്പിലെ 14 പേര്‍ക്ക്‌ ഈ ചിത്രം ഷെയര്‍ ചെയ്‌തതായി പോലീസ്‌ കണ്ടെത്തി. തുടര്‍ന്ന ഇയാളെയും ഇയാളുടെ മൊബൈല്‍ ഫോണും പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. മറ്റാരെങ്ങിലും ഈ ഫോട്ടോ ഷെയര്‍ ചെയ്‌തിട്ടുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

റഫീഖിനെ മലപ്പുറം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top