സദാചാര ഗുണ്ടായിസം കോഴിക്കോട്ട്‌ റസ്‌റ്റോറന്റ്‌ യുവമോര്‍ച്ച ആക്രമിച്ചു

Untitled-1 copyകോഴിക്കോട്‌: റസ്റ്റോറന്റില്‍ അനാശ്യാസം നടത്താന്‍ സൗകര്യം ചെയ്‌തുകൊടുക്കന്നുവെന്ന്‌ ആരോപിച്ച്‌ കോഴിക്കോട്‌ പിടി ഉഷ റോഡിലുള്ള ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുപൊളിച്ചു.

വ്യാഴാഴ്‌ച രാവിലെ ഒരു സകാര്യ ചാനല്‍ ഈ റസ്‌റ്റോറന്റില്‍ യുവതീയുവാക്കള്‍ക്ക്‌ വളരെ അടുത്തിടപഴകാന്‍ അവസരമൊരിക്കിക്കൊടുക്കുന്നുവെന്ന ആരോപണവുമായി വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ പതിനൊന്നു മണിയോടെ സ്ഥലത്തെത്തിയ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സക്രട്ടറി പ്രകാശ്‌ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം റസ്‌ററോറന്റ്‌ അടിച്ചുപൊളിച്ചത്‌. റസ്‌റ്റോറന്റിനോട്‌ ചേര്‍ന്ന പാര്‍ക്കിങ്ങ്‌ ഏരിയയില്‍ തയ്യാറാക്കിയ ഓപ്പണ്‍ റസ്‌റ്റോറന്റില്‍ സ്ഥാപിച്ചിരുന്ന മേശകളും ഫര്‍ണി്‌ച്ചറുകളും, ഡിസൈന്‍ ചെയ്‌ത ഫ്‌ളക്‌സുകളും നശിപ്പിച്ചിട്ടുണ്ട്‌. കമിതാക്കള്‍ക്ക്‌ പ്രണയലീലകളില്‍ ഏര്‍പ്പെടാന്‍ ഇവിടെ സൗകര്യമൊരുക്കുന്നുവെന്നും ഇത്‌ സിസിടിവി വഴി ക്യാഷ്‌ കൗണ്ടറിലിരുന്നു കണ്ടു രസിക്കുന്നുവെന്നുമാണ്‌ യുവമോര്‍ച്ചയുടെ ആരോപണം.

മൂന്ന്‌ ലക്ഷത്തോളം രൂപയുടെ നഷടമുണ്ടായതായി ഉടമകളായ ബാസില്‍ മൂസയും ബെന്‍സില്‍ മൂസയും പറഞ്ഞു. ഇവരുടെ പരാതിയില്‍ വെള്ളിയില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

Share news
error: Content is protected !!
Scroll to Top