Section

malabari-logo-mobile

സെക്രട്ടറിയേറ്റില്‍ കവര്‍ച്ചാശ്രമം; സുരക്ഷാ പാളിച്ചയെന്ന്‌ വിലയിരുത്തല്‍

HIGHLIGHTS : തിരു: സെക്രട്ടറിയേറ്റില്‍ മോഷണ ശ്രമം. അകത്ത്‌ പ്രവേശിക്കുന്നതിനായി സെക്രട്ടറിയേറ്റ്‌ അനക്‌സിലെ ഗ്രില്‍ തകര്‍ത്തു. സുരക്ഷാ ഉദേ്യാഗസ്ഥരും പോലീസും 24 ...

Untitled-1 copyതിരു: സെക്രട്ടറിയേറ്റില്‍ മോഷണ ശ്രമം. അകത്ത്‌ പ്രവേശിക്കുന്നതിനായി സെക്രട്ടറിയേറ്റ്‌ അനക്‌സിലെ ഗ്രില്‍ തകര്‍ത്തു. സുരക്ഷാ ഉദേ്യാഗസ്ഥരും പോലീസും 24 മണിക്കൂറും കാവലുള്ള ഇവിടെ കനത്ത സുരക്ഷാ വീഴ്‌ചയാണ്‌ ഉണ്ടായിരിക്കുന്നത്‌.
സെക്രട്ടറിയേറ്റിന്റെ അനുബന്ധ വിഭാഗമായ അനക്‌സിന്റെ പിന്‍ഭാഗത്തെ ഗ്രില്‍ ഇന്ന്‌ രാവിലെയാണ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്‌. മെറ്റല്‍ ഡിറ്റക്‌റ്റര്‍ അടക്കമുള്ള സുരക്ഷാ സങ്കേതങ്ങള്‍ കടന്നു മാത്രം ഒരാള്‍ക്ക്‌ എത്താന്‍ കഴിയുന്ന കവാടത്തിലെ ഗ്രില്ലാണ്‌ തകര്‍ത്തിരിക്കുന്നത്‌. ഇവിടത്തെ പൂട്ട്‌ പൊളിച്ചിട്ടില്ല. ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തെ കോണ്‍ഗ്രീറ്റ്‌ ഇളക്കിയ ശേഷം ഗ്രില്ല്‌ ഇളക്കി മാറ്റിയിരിക്കുകയാണ്‌. മോഷണം നടന്നിട്ടുണ്ടോ അതോ മോഷണശ്രമം മാത്രമാണോ നടന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. അതേസമയം രാത്രിയില്‍ ഗ്രില്ല്‌ തകര്‍ക്കപ്പെട്ട സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ്‌ രാത്രിയില്‍ ഉണ്ടായിരുന്നവര്‍ നല്‍കുന്ന വിശദീകരണം. അതേസമയം കവര്‍ച്ചാശ്രമം പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്‌.

മന്ത്രിമാരായ ഡോ. എം കെ മുനീര്‍, പി കെ അബ്‌ദുറബ്ബ്‌, വിഎസ്‌ ശിവകുമാര്‍, വി കെ ഇബ്രാഹീം കുഞ്ഞ്‌, മഞ്ഞളാംകുഴി അലി എന്നിവരുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ്‌ സംഭവം നടന്നിരിക്കുന്നത്‌. തകര്‍ന്ന കവാടത്തിലൂടെ മന്ത്രിമാരുടെ ഓഫീസിലേക്ക്‌ അനായാസം കടന്നു ചെല്ലാവുന്നതാണ്‌. അതേസമയം ഈ ഓഫീസുകളില്‍ നിന്ന്‌ എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ ആഴ്‌ചകള്‍ നീളുന്ന പരിശോധന വേണ്ടി വരും.

sameeksha-malabarinews

സെക്രട്ടറിയേറ്റ്‌ ജീവനക്കാരുടെ സഹകരണസംഘത്തിന്റെ രണ്ട്‌ ലോക്കറുകളിലായി വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്‌ ഈ ഗ്രില്ലിലൂടെ കടന്നു ചെല്ലുന്ന ഭാഗത്താണ്‌. അതേസമയം മോഷണശ്രമമാണോ, അട്ടിമറിയാണോ എന്ന്‌ മനസ്സിലാക്കാനുള്ള പരിശോധനയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!