വിമാനത്തില്‍ ചാവേര്‍ ബോംബ്‌ ഭീഷണി

Untitled-1 copyകൊച്ചി: ശനിയാഴ്‌ച യാത്ര പുറപ്പെടാനിരിക്കുന്ന എയര്‍ഇന്ത്യാ വിമാനങ്ങളില്‍ ചാവേര്‍ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കൊച്ചി, മുംബൈ, അഹമ്മദാബാദ്‌ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ചാവേറുകള്‍ വിമാനത്തില്‍ കയറിയേക്കുമെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഇതേ തുടര്‍ന്ന്‌ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്‌.

കൊല്‍കത്ത എയര്‍പോര്‍ട്ട്‌ അതോറിറ്റി ഡയറക്‌ടര്‍ക്കാണ്‌ ഇക്കാര്യം സംബന്ധിച്ച ഊമകത്ത്‌ ലഭിച്ചത്‌. എയര്‍ഇന്ത്യയുടെ അഹമ്മദാബാദ്‌ – മുംബൈ, മുംബൈ – കൊച്ചി വിമാനങ്ങളില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നാണ്‌ ഭീഷണി. അഹമ്മദാബാദ്‌ – മുംബൈ വിമാനം വെള്ളിയാഴ്‌ച രാത്രിയും , മുംബൈ- കൊച്ചി വിമാനം ശനിയാഴ്‌ചയുമാണ്‌ പുറപ്പെടുക.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന്‌ സി ഐ എസ്‌ എഫ്‌ ഡി ഐ ജി കൊച്ചിയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. അല്‍ഖൊയ്‌ദയും, ഐസീസും സംയുക്തമായി ചേര്‍ന്ന്‌ ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

Share news
error: Content is protected !!
Scroll to Top