വിവാഹം കഴിച്ച് നല്‍കാത്തതിന് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് താനൂരില്‍ അറസ്റ്റില്‍

Man arrested for spreading morphed nude photo

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍:  യുവതിയെ വിവാഹം കഴിച്ചു കൊടുക്കാത്തതിലുള്ള വിരോധം വെച്ച് യുവതിയെ പിന്നാലെ നടന്നു ശല്യം ചെയ്യുകയും മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകളും വീഡിയോകളും കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. 1 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോയും വീഡിയോകളും അശ്‌ളീല സൈറ്റുകളിലും മറ്റും പോസ്റ്റ് ചെയ്തും ഉപദ്രവിച്ച മലപ്പുറം പടിഞ്ഞാറ്റുമുറി ചെരപറമ്പില്‍ സുജിഷ്ണു (26) ആണ് അറസ്റ്റിലായത്. കര്‍ണാടകത്തില്‍ ഒളിവില്‍ കഴിഞ്ഞതിനു ശേഷം സ്വയം നിരീക്ഷണത്തിലിരുന്ന് താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞ ഇയാള്‍ അറസ്റ്റ് ഭയന്നു നാടുവിടുകയായിരുന്നു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി യ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •