Section

malabari-logo-mobile

അതിശക്തമായ കാറ്റില്‍ പരപ്പനങ്ങാടിയില്‍ വ്യാപക നാശനഷ്ടം

HIGHLIGHTS : Extensive damage in Parappanangadi due to strong winds

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിലും പരിസരങ്ങളിലും വീശിയടിച്ച വ്യാപകമായ കാറ്റിലും മഴയിലും കനത്ത് നാശനഷ്ടം. നിരവധിയിടങ്ങളില്‍ തെങ്ങും മരങ്ങളും കടപുഴകി വീണു. മരം വീണ് ഇലട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.

താലിപ്പാട്ട് മുസ്തഫയുടെ വീട്‌

പരപ്പനങ്ങാടി ഉള്ളണത്ത് ട്രാന്‍സ്‌ഫോറമറിന് മുകളിലേക്ക് തെങ്ങ് വീണ് പോസ്റ്റ് തകര്‍ന്നു. പരപ്പനങ്ങാടി ബിഇഎം ഹൈസ്‌കൂളിന് സമീപം താലിപ്പാട്ട് മുസ്തഫയുടെ വീട്ടിലെ തെങ്ങ് കാറ്റില്‍ രണ്ടായി മുറിഞ്ഞ് നിലംപൊത്തി വീടിനടുത്തുള്ള ഈ തെങ്ങ് ഓരം ചേര്‍ന്ന വീണതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മേല്‍ക്കൂരക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത താലിപ്പാട്ട് നൗഷാദിന്റെ പുരയിടത്തിലെ മരം വീണ്  ഇലക്ട്രിക് ലൈന്‍ പൊട്ടിയിട്ടുണ്ട്.
പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ അയ്യപ്പന്‍കാവിനടുത്ത് മരം ഇലട്രിക് ലൈനിലേക്ക് വീണ് മൂന്നോളം പോസ്റ്റുകള്‍ കടപുഴകി.

sameeksha-malabarinews

കരിങ്കല്ലത്താണിയിലും ഏലാംപറമ്പത്ത്
നജുമിവിന്റെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചു.
. കീഴ്ചിറ അരിയല്ലൂര്‍ വളവ് എന്നിവിടങ്ങളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാത്രയില്‍ തന്നെ പലയിടത്തും ട്രോമോകെയര്‍ പ്രവര്‍ത്തകരും പോലീസും, വൈദ്യുതി വകുപ്പ് ഉദ്യോഗ്സ്ഥരും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഗതാഗത തടസ്സങ്ങള്‍ നീക്കി.

പരപ്പനങ്ങാടി നമ്പുളം ജംഗഷന് സമീപത്തെ മുന്‍ പഞ്ചായത്തംഗം പുതിയ ഒറ്റയില്‍ നയീമിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. രാത്രിയില്‍ അപകടസമയത്ത് കേടുപാടുകള്‍ സംഭവിച്ച മുറിയില്‍ ആളുകള്‍ ഇല്ലാഞ്ഞത് കാരണമാണ് വലിയ അപകടം ഉണ്ടായത്.

പിഒ നയീമിന്റെ വീട്

പുത്തന്‍പീടിക മനക്കല്‍ റോഡില്‍ കൊളക്കംമ്പാട്ട് വിശ്വന്റെ വീട്ടില്‍ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണു. തെങ്ങ് വീടിന്റെ ചുമരില്‍ തട്ടിനിന്നത് മൂലം അപകടം ഒഴിവായി.

കൊളക്കംമ്പാട്ട് വിശ്വന്റെ വീട്

ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് ശക്തിയേറിയ കാറ്റ് വീശിയത്. അരമണിക്കൂറോളം ശക്തമായ കാറ്റ് അനുഭവപ്പെട്ടു.
വ്യാപകമായി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതുമൂലം നഗരസഭ പരിധിയില്‍ വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!