
താനൂർ: ഓണസമ്മാനമായി 73 ഹരിത കർമസേനാ അംഗങ്ങൾക്ക് ഉത്സവ ബത്തയും, ഓണ ക്കിറ്റും നൽകി താനൂർ നഗരസഭ. ഉത്സവബത്ത നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ഓണക്കിറ്റ് സ്പോൺസർഷിപ്പിലൂടെയുമാണ് നൽകിയത്. നഗരസഭയിലെ ശുചിത്വ തൊഴിലാളികൾക്കും ഓണക്കിറ്റ് നൽകി.
ചടങ്ങിൽ നഗരസഭ ചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി അലി അക്ബർ അധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.കെ.എം ബഷീർ, രാധിക ശശികുമാർ, കൗൺസിലർമാരായ എ.കെ സുബൈർ, കെ ജയപ്രകാശ്, ദിബീഷ് ചിറക്കൽ, പി.ടി.അക്ബർ, ഉമ്മുകുൽസു ടീച്ചർ, കെ.പി ഫാത്തിമ, ഷാഹിദ കളത്തിൽ, സഫിയ, ക്ലീൻ സിറ്റി മാനേജർ പ്രകാശൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രവീൺ, ഹരിത കർമസേന കോ-ഓർഡിനേറ്റർ മനോജ്, ഹരിത കർമ്മസേന ലീഡർ പുഷ്പ, ശുചിത്വ തൊഴിലാളി നാരായണൻ എന്നിവർ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




