കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ബിരുദ പ്രവേശനം 2025 ലേറ്റ് രജിസ്‌ട്രേഷൻ എട്ട് വരെ

ബിരുദ പ്രവേശനം 2025 ലേറ്റ് രജിസ്‌ട്രേഷൻ എട്ട് വരെ

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ എട്ടിന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.

എഫ്.വൈ.യു.ജി.പി. മൈനർ ഗ്രൂപ്പ് സെലക്ഷൻ

അഫിലിയേറ്റഡ് കോളേജുകൾക്ക് 2025 പ്രവേശനം നാലു വർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെ നീട്ടി. തിരെഞ്ഞെടുത്ത മൈനർ ഗ്രൂപ്പ് മാറ്റം വരുത്തുന്നതിന് സർവകലാശാലാ പരീക്ഷാ ഭവനിലെ എഫ്.വൈ.യു.ജി.പി. സെല്ലില്ലേക് ഇ – മെയിലായി അപേക്ഷ നൽകണം ( cufyugpcell@uoc.ac.in ).

ഡോ. ജോൺ മത്തായി സെന്ററിൽ എം.സി.എ. / എം.എസ് സി. / ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാ ശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് സെന്ററിൽ ഹാജരാകണം. സർവകലാശാലാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ക്യാപ് രജിസ്ട്രേഷനുള്ളവർക്കും മുൻഗണന ലഭിക്കും. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായി സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ : 9526146452, 9539833728.

മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്

മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ., ബി.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 9995450927, 8921436118.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ (CBCSS – 2020 പ്രവേശനം) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ജനുവരി 2026 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 200/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 10 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (CCSS – 2023 പ്രവേശനം) എം.എ. സോഷ്യോളജി ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ – (CBCSS – UG – 2019 മുതൽ 2023 വരെ പ്രവേശനം) ബി.കോം., ബി.ബി. എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS – UG – 2019 മുതൽ 2023 വരെ പ്രവേശനം) ബി.കോം. ഹോണേഴ്‌സ് / പ്രൊഫഷണൽ – ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top