Section

malabari-logo-mobile

തൊഴിൽമേള ഒരുക്കി താനൂർ നഗരസഭ

HIGHLIGHTS : Tanur Municipality has organized a job fair

താനൂർ:കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് താനൂർ നഗരസഭ ജോബ് ഫെയർ സംഘടിപ്പിച്ചു. താനൂർ ശോഭപറമ്പ് ഗവ. എൽ. പി. സ്‌കൂളിൽ നടന്ന ജോബ് ഫെയർ ചെയർമാൻ പി.പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അലി അക്ബർ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷരായ ജസ്ന ബനു, ഫാത്തിമ, ജയപ്രകാശ്, സിഡിഎസ് ചെയർപേഴ്സൺ ഫത്തിമത് സുഹറ, കൗൺസിലർ മുസ്തഫ, എ.കെ സുബൈർ, ഉമ്മുക്കുൽസു, ദീപേഷ്, കുമാരി സിഡിഎസ് ചെയർപേഴ്സൺ റഹീന, ജില്ലാ പ്രോഗ്രം മാനേജർ രാഗേഷ്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ വിനു, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ചരിഷ്മ, ഷൈനി, സുജിത തുടങ്ങിയവർ സംസാരിച്ചു.

sameeksha-malabarinews

സ്വകാര്യ മേഖലയിലെ അനന്ത തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ജോബ് ഫെയർ ലക്ഷ്യമിടുന്നത്. ആയിരത്തോളം ഒഴിവുകളാണ് വിവിധ കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ബാങ്കിങ്, ഇൻഷൂറൻസ്, മാർക്കറ്റിങ്, കൺസ്ട്രക്ഷൻ, ഐ. ടി., ഗ്രാഫിക്സ്, ഹോസ്പിറ്റൽ, ടെക്സ്റ്റയിൽസ്, വാഹന ഷോറൂമുകൾ തുടങ്ങി നൽപതോളം കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!