തിരൂരങ്ങാടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള കമുക് തൈവിതരണം തുടങ്ങി.
കൃഷിഭവനില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഇസ്മായില്‍, എം സുജനി, ഇപി ബാവ. വഹീദ ചെമ്പ, സിഎച്ച് അജാസ്, അരിമ്പ്ര മുഹമ്മദലി. സുലൈഖ കാലൊടി, ആരിഫ വലിയാട്ട്. പി.ടി ഹംസ. കൃഷി ഓഫീസര്‍ ആരുണി, ജാഫര്‍ എന്നിവർ സംസാരിച്ചു. നെല്‍കൃഷി സഹായം. തെങ്ങിന് ജൈവവളം. ഗ്രോബാഗ്, ഫലവൃക്ഷ തൈ വിതരണം തുടങ്ങിയ നിര്‍വഹണവും ഉടന്‍ നടക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




