താനൂരില്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

untitled-1-copyതാനൂര്‍: താനൂര്‍ മൂലക്കലില്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുകുളങ്ങര ജിഎംഎല്‍പി സ്‌കൂളിന് സമീപമാണ് യുവാവിനെ ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വരിക്കോട്ടില്‍ കോരന്റെ മകന്‍ ദാസന്‍ എന്ന വിനീഷ് (35)ആണ് മരിച്ചത്.

രാവിലെ മുറ്റമടിക്കാനിറങ്ങിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. താനൂര്‍ സി ഐ അലവിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഭാര്യ:സുചിത. മകന്‍ ഒരുവയസുള്ള അനയ്.

Share news
error: Content is protected !!
Scroll to Top