വര്‍ഗീയതയും വംശീയതയും സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍, കെ പി രാമനുണ്ണി.

kp-rജിദ്ദ: സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആയി മാറിയിരിക്കുകയാണ് വര്‍ഗീയതയും വംശീയതയും എന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി  അഭിപ്രായപെട്ടു .ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം മീറ്റ്‌ ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഫിനാന്‍സ് ക്യാപിറ്റലിസത്തിന്‍റെ ശക്തികള്‍ ആണ് വര്‍ഗീയതയും കലാപങ്ങളും സൃഷ്ടിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സഹിപ്പികുകയാണ് ചെയ്യുക. നേതാക്കള്‍ കൂടിയിരുന്നാല്‍ രാഷ്ട്രീയ കൊലബധകങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് സ്വിച്ച് ഓഫാക്കാന്‍ കഴിയുമെന്നും പറഞ്ഞു.

മധ്യമങ്ങളില്‍ പലതും മുതലാളിത്ത ശക്തികളുടെ കളികൊത്ത് നില്‍കേണ്ടി വരുന്നു .ദിശാ ബോധത്തോടെയും ദൌത്യ ബോധത്തോടെയും മധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

ഭൂരിപക്ഷം ഹൈന്ദവരും എല്ലാ ഭക്ഷണവും കഴിക്കുന്നവര്‍ ആണ് ,വേദങ്ങളില്‍ അടക്കം മാംസ ഭക്ഷണത്തെക്കുറിച്ച് പറയുന്നണ്ടന്നിരിക്കെ എന്തിനു വേണ്ടിയാണു മാംസത്തിന്‍റെ പേരിലുള്ള കൊലബധകമെന്നു അറിയുന്നില്ല. സാദാരണ ജനതക്ക് വര്‍ഗീയത ഇല്ലന്നും പാരമ്പര്യത്തെ തൊട്ടു ഉണര്‍ത്തി വര്‍ഗീയതയെ പ്രതിരോധിക്കണം. ഭീതിയോടെ മലപ്പുറത്തെക്ക് ജോലിക്ക് വന്ന പല ഉദ്യോഗസ്ഥരും റിട്ടയര്‍ മെന്റിനു ശേഷവും  മലപ്പുറത്ത് തുടരുന്നത് മലപ്പുറത്തെ മനുഷ്യ സ്നേഹമാണ് കാരണമെന്നു അദ്ദേഹം പറഞ്ഞു .

മീഡിയ ഫോറം പ്രസിഡണ്ട്‌ ജാഫര്‍ അലി ബൊക്ക നല്‍കി സ്വീകരിച്ചു .സെക്രടറി അബ്ദുറഹ്മാന്‍ വണ്ടൂര്‍ സ്വാഗതവും ട്രെഷര്‍ കബീര്‍ നന്ദിയും പറഞ്ഞു .

Related Articles