Section

malabari-logo-mobile

ജപ്പാനിലും ന്യൂസിലന്‍ഡിലും ഭൂചലനം

HIGHLIGHTS : ടോക്കിയോ: ജപ്പാനില്‍ റിക്‌ടര്‍ സ്‌കെ‌യിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് മൂന്ന് മീറ്റര്‍ ഉയരമുള്ള സുനാമി ഇണ്ടായേക്കാമെ...

ടോക്കിയോ: ജപ്പാനില്‍ റിക്‌ടര്‍ സ്‌കെ‌യിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് മൂന്ന് മീറ്റര്‍ ഉയരമുള്ള സുനാമി ഇണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ആളപായം ഉണ്ടായിട്ടില്ല. തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു.തീരപ്രദേശത്തെ ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജപ്പാനു പുറമെ ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.

sameeksha-malabarinews

2011ല്‍ ജപ്പാനിലുണ്ടായ 8.9 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയം തകര്‍ന്നിരുന്നു.പതിനായിരത്തോളം പേരാണ് അന്നത്തെ ഭൂചലനത്തില്‍ മരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!