ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പെയ്യുന്നതിന്റെ അളവ് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഈ ദിവസങ്ങളില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം ഒക്ടോബര്‍ 16 മുതല്‍ രാജ്യത്ത് വര്‍ഷക്കാലം ആരംഭിക്കുമെന്നും രണ്ട് മാസക്കാലം ഇത് നീണ്ടു നില്‍ക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. എന്നാല്‍ ചൂടിന് കുറവ് അനുഭവപ്പെടുകയും കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്തതല്ലാതെ മഴ ലഭിച്ചിരുന്നില്ല.




