Section

malabari-logo-mobile

താനൂര്‍ ലോട്ടറി ചൂതാട്ടം; 6 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Tanur Lottery Gambling; 6 people were arrested

താനൂര്‍: മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിപ്പുകാരായ 6 പേര്‍ അറസ്റ്റില്‍. മുക്കോല കളത്തിങല്‍ ഹൌസ് സനല്‍കുമാര്‍ (36) , പാണ്ടിമുറ്റം ചാക്കും പുറത്ത് ഹൌസ് ഗണേശന്‍ (40) , ഒഴുര്‍ അപ്പാട ഒലിയില്‍ ഹൌസ് ഷിഹാബുദീന്‍ (42) , ,ഒഴുര്‍ ഇര നല്ലൂര്‍ ഉപത്തില്‍ ഹൌസ് അഷറഫ് (42) , ഒഴുര്‍ ചോലക്കല്‍ തടത്തില്‍ ഹൌസ് ഷൈജു, പുത്തെന്‍തെരു മുള മുക്കില്‍ ഹൌസ് ദാസന്‍ (58) എന്നിവരെ ആണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . ചൂതാട്ടം നടത്താനുപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു. താനൂര്‍ തനാളൂര്‍ നന്നമ്പ്ര ഒഴുര്‍ പരിയാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ലോട്ടറി ചൂതാട്ടം നടത്തിപ്പുകാരായ 6 പേര്‍ അറസ്റ്റിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസ് ന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പി ബെന്നി വി. വി. സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തി കേരള സര്‍ക്കാരിന്റെ ലോട്ടറിക്ക് സാമാന്തരമായി മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചു വരുന്ന സംഘത്തെ പിടികൂടിയത്.

sameeksha-malabarinews

പ്രതികള്‍ മൊബൈല്‍ ഫോണില്‍ പ്രത്യേകം അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് സര്‍ക്കാര്‍ ലോട്ടറിക്ക് സാമാന്തരമായി സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കുന്ന തരത്തില്‍ മൂന്നക്ക നമ്പര്‍ ചൂതാട്ടം നടത്തുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!