പരപ്പനങ്ങാടി നവജീവന്‍ വായനശാല വനിതാദിനാഘോഷം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ വനിതവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടൗണില്‍ പൊതുയോഗം സംഘടിപ്പിച്ചു.
പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ഷഹര്‍ബാനു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തക നിലീന അത്തോളി മുഖ്യപ്രഭാഷണം നടത്തി.

കെ.ശീതള അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡോ. കെ. പി അശ്വതി സ്വാഗതവും കെ.സഞ്ജന നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിതവേദി പ്രവര്‍ത്തകരുടെ ഗാനങ്ങളും മ്യൂസിക്കല്‍ ഡ്രാമയും അരങ്ങേറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top