താനൂര്‍ ഇസഹാഖ് വധം : രണ്ടുപേര്‍ കൂടി അറസ്റ്റില്‍

താനൂര്‍ താനൂര്‍ അഞ്ചുടിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. താനൂര്‍ അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരയ്ക്കല്‍ അഫ്‌സല്‍(24), ചേക്കുമരക്കാരകത്ത് ഷര്‍ഷീദ്(21) എന്നിവരാണ് അറസ്‌ററിലായത്.

ഇതോടെ ഈ കേസില്‍ 9 പേര്‍ അറസ്റ്റിലായി.

ഒക്ടോബര്‍ മാസം 24 വൈകീട്ടാണ് ഇസഹാഖ് വെട്ടേറ്റ് മരിച്ചത്.
നേരത്തെ വെട്ടേറ്റ് കിടപ്പിലായ സിപിഎം പ്രാദേശികനേതാവ് കുപ്പന്റെ പുരയ്ക്കല്‍ ഷംസുവിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും പിടിയിലായവരില്‍ ഉള്‍പെടുന്നുണ്ട്. ഷംസുവിനൊപ്പം വെട്ടേറ്റ മുസ്തഫയുടെ മകനും ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

Related Articles