ഉള്ളിവില സെഞ്ച്വറിയടിച്ചു: തക്കാളിയും കുതിക്കുന്നു

ദില്ലി : രാജ്യത്ത് സവാളയുടെ വില കുതിച്ചുയരുന്നു. ഇന്നലെ ദില്ലി, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളില്‍ സവാള ചില്ലറവിപണികളില്‍ വിറ്റത് നൂറുരൂപ നിരക്കിലാണ്. ഉള്ളിയുടെ ഈ വില രണ്ടാഴ്ചകൂടി തുടരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഇതിനിടെ രാജ്യത്ത് തക്കാളിക്കും വിലകുതിക്കുയാണ് രാജ്യതലസ്ഥാനത്ത് തക്കാളിക്ക് വ്യാഴാഴ്ച 60 രൂപ വരെ ചില്ലറ വില്‍പനശാലകളില്‍ ഉയര്‍ന്നു.

സവാളയുടെ ഖാരിഫ് വിളയില്‍ നാല്‍പ്പത് ശതമാനത്തോളം കുറവുണ്ടായതാണ് വിലക്കയറ്റത്തി് കാരണമായത്. വില നൂറില്‍ എത്തിയതോടെ സവാള ഇറക്കുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ഉള്ളി ഇറക്കുമതി ചെയ്യുക.

Related Articles